ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഐ.ടി.ഐ ഡിപ്ലോമ/ ബിരുദധാരികൾക്ക് അപ്രന്റിസ്ഷിപ്പിന് അവസരം. ചെന്നൈ ആസ്ഥാനമായുള്ള സതേൺ റീജണിന്റെ മാർക്കറ്റിങ് ഡിവിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിൽ വിഷയങ്ങളിൽ അവസരമുണ്ട്. ഒരു വർഷമാണ് പരിശീലനം.
കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രാപ്ര ദേശ് എന്നിവിടങ്ങളിലായി ആകെ 490 ഒഴിവുണ്ട്. കേരളത്തിൽ ഐ.ടി. ഐ.ക്കാർ-30, ഡിപ്ലോമക്കാർ-20 ബിരുദധാരികൾ-30 എന്നിങ്ങനെയാണ് ഒഴിവ്. സംവരണമുൾപ്പെടെ ഒഴിവുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക.
യോഗ്യത.
ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസും ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോ ണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ് ട്രേഡിൽ ദ്വിവത്സര ഫുൾടൈം ഐ.ടി.ഐയും.
ടെക്നീഷ്യൻ അപ്രന്റിസ് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സിൽ 50 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ (എസ്.സി., എസ്. ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി)
ട്രേഡ്-അപ്രന്റിസ്(അക്കൗണ്ട്സ് എക്സിക്യുട്ടീവ്)/ ഗ്രാജുവേറ്റ് അപ്രന്റിസ്: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള (എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം) ബിരുദം.
പ്രായം: 31.08.2023-ന് 18-24 വയസ്സ്. എസ്.സി., എസ്.ടി. വിഭാ ഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി.-എൻ.സി.എൽ. വിഭാഗ ക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ജനറൽ 10 വർഷം, എസ്. സി., എസ്.ടി.-15 വർഷം, ഒ.ബി. സി.-എൻ.സി.എൽ-13 വർഷം എന്നിങ്ങനെയും ഇളവുണ്ട്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയുണ്ടാവും. വിശ ദവിവരങ്ങൾക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശി ക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: സെപ്റ്റംബർ 10
Post a Comment